ബഹ്റൈൻ തിരിച്ചറിയിൽ കാർഡിന്റെ പുതിയ രൂപം ഉടൻ തന്നെ പുറത്തിറങ്ങും
ബഹ്റൈനിൽ താമസിക്കുന്നവരുടെ സിപിആർ അഥവ ദേശീയ തിരിച്ചറിയിൽ കാർഡിന്റെ പുതിയ രൂപം അടുത്ത് തന്നെ പുറത്തിറങ്ങും. ഇൻഫർമേഷൻ ആന്റ് ഗവൺമെന്റ് അതോറിറ്റി വക്താക്കളാണ് ഇത് സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ സാങ്കേതികവിദ്യകളും അന്താരാഷ്ട്ര നിലവാരവും അനുസരിച്ച് രൂപകൽപ്പന ചെയ്താണ് പുതിയ തിരിച്ചറിയിൽ കാർഡ് പുറത്ത് വരുന്നത്.
അതേസമയം സമീപഭാവിയിൽ ഐഡി കാർഡുകൾ പുതുക്കാൻ പദ്ധതിയിടുന്ന പൗരന്മാരും താമസക്കാരും, അടിയന്തരമായി പുതുക്കേണ്ട സാഹചര്യങ്ങളില്ലെങ്കിൽ, നിലവിലെ കാർഡിന്റെ കാലാവധി കഴിയുന്നതുവരെ കാത്തിരിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
പുതിയ ഐഡികാർഡിൽ വിപുലമായ സുരക്ഷാ നടപടികൾ, വികസിപ്പിച്ച ഡിജിറ്റൽ ഇടപാടിനുള്ള സൗകര്യങ്ങൾ, ബയോമെട്രിക് സംവിധാനം എന്നിവ ഉണ്ടായിരിക്കുമെന്നും അറിയുന്നു.
sdfdsf