ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന "തണലാണ് കുടുംബം" കാംപയിൻ ആരംഭിച്ചു


ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന "തണലാണ് കുടുംബം" കാംപയിൻ ആരംഭിച്ചു. ഫ്രൻഡ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി വിഷയാവതരണം നടത്തി.

ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി, ജനറൽ സെക്രട്ടറി നൂറുദ്ദീൻ ഷാഫി, അൽ മന്നാഈ പ്രോഗ്രാം സെക്രട്ടറി സാദിഖ് ബിൻ യഹ്‌യ, അൽ ഫുർഖാൻ സെന്റർ ജനറൽ സെക്രട്ടറി സുഹൈൽ മേലടി, മഹല്ല് അസോസിയേഷൻ ഓഫ് തൃശൂർ ജനറൽ സെക്രട്ടറി അലി കേച്ചേരി, മൈത്രി അസോസിയേഷൻ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.

ഫ്രൻഡ്‌സ് അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം. അധ്യക്ഷത വഹിച്ച പരിപാടിയിൽ കാംപയിൻ ജനറൽ കൺവീനർ ജമാൽ നദ്‌വി സ്വാഗതവും കൺവീനർ ജാസിർ പി.പി നന്ദിയും പറഞ്ഞു.

ചടങ്ങിൽ കാംപയിൻ ലോഗോയും പോസ്റ്ററും വിവിധ സംഘടന ഭാരവാഹികൾ ഒരുമിച്ചു പ്രകാശനം ചെയ്തു.

article-image

sdsd

article-image

xcvc

article-image

szcc

You might also like

Most Viewed