കൊല്ലം പ്രവാസി അസോസിയേഷൻ 76ആമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു


കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ട്യൂബ്ലിയിലുള്ള അൽ മക്കീന ലേബർ ക്യാമ്പിൽ വെച്ച് 76 - മത് ഇന്ത്യൻ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. കെ പി എ സൽമാനിയ ഏരിയ പ്രസിഡന്റ് ജയകുമാറിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ആഘോഷ പരിപാടി കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി ജിബി ജോൺ വർഗീസ് സ്വാഗതം പറഞ്ഞ യോഗത്തിൽ കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി.

ഏരിയ കോഡിനേറ്റർ റെജിമോൻ ബേബി കുട്ടി, ഏരിയ വൈസ് പ്രസിഡന്റ് ടിറ്റോ ജോൺസൺ എന്നിവർ ആശംസകളും ഏരിയ ട്രഷറർ സന്തോഷ് കുമാർ നന്ദിയും അറിയിച്ചു. തുടർന്ന് ലേബർ ക്യാമ്പിലെ അംഗങ്ങൾക്ക് മധുരവും ഭക്ഷണപ്പൊതിയും വിതരണം ചെയ്തു.

article-image

dsfsdf

article-image

sdf

You might also like

Most Viewed