കോഴിക്കോട് ജില്ല പ്രവാസി ഫോറം വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ചിൽഡ്രൻസ് വിങ് രൂപവത്കരിച്ചു
കോഴിക്കോട് ജില്ല പ്രവാസി ഫോറം വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ചിൽഡ്രൻസ് വിങ് രൂപവത്കരിച്ചു. സംയുക്ത് എസ്. കുമാർ പ്രസിഡന്റ് (അൽ നൂർ ഇന്റർനാഷനൽ സ്കൂൾ), മിത്ര റോഷിൽ ജനറൽ സെക്രട്ടറി (അൽ നൂർ ഇന്റർനാഷനൽ സ്കൂൾ), അവനിക് പി.എം (ദി ഇന്ത്യൻ സ്കൂൾ), അർവിൻ രന്ദിഷ് ജോയൻറ് സെക്രട്ടറി (അമേരിക്കൻ സ്കൂൾ), നന്ദിത ആർ. കമനീഷ് പ്രോഗ്രാം കോഓഡിനേറ്റർ (ദി ഏഷ്യൻ സ്കൂൾ) എന്നിവരെയാണ് ഭാരവാഹികളായി തെരഞ്ഞെടുത്തത്.
ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂബിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.പി.എഫ് പ്രസിഡൻറ് സുധീർ തിരുന്നിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ, വൈസ് പ്രസിഡൻറ് ഷാജി പുതുക്കുടി, രക്ഷാധികാരികളായ കെ.ടി. സലീം, ജമാൽ കുറ്റിക്കാട്ടിൽ, യു.കെ. ബാലൻ, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ടോസ്റ്റ് മാസ്റ്റർ മുഹമ്മദ് സലീം, നതാലിയ നായർ, സുഫ്ര, ശ്യാം ഗുപ്ത എന്നിവർ മോട്ടിവേഷൻ ക്ലാസും നൽകി.
ചിൽഡ്രൻസ് വിങ് കൺവീനർ രമാ സന്തോഷ് നന്ദി രേഖപ്പെടുത്തി.
asdas