സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്കും പ്രസവാവധിയിലുള്ള അമ്മമാർക്കും തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ നിർദേശം
ബഹ്റൈനിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്കും പ്രസവാവധിയിലുള്ള അമ്മമാർക്കും തൊഴിൽ സുരക്ഷ ഉറപ്പാക്കാനുള്ള നിയമനിർമാണത്തിന് നിർദേശവുമായി ബഹ്റൈൻ പാർലിമെന്റ് എംപിമാർ.
ഗർഭധാരണ സമയത്തും പ്രസവാനന്തരവും ലീവിന് പോവുന്ന സ്ത്രീകളെ അന്യായമായി പിരിച്ചുവിടുന്നതിൽനിന്ന് സംരക്ഷിക്കുക എന്നതാണ് പുതിയ നിയമനിർദേശത്തിൻറെ ലക്ഷ‍്യം. എം.പി ഹനാൻ ഫർദാന്റെ നേതൃത്വത്തിലുള്ള എം.പിമാരാണ് നിർദേശം മുന്നോട്ടുവെച്ചത്. 2012ലെ ആർട്ടിക്കിൾ 33 പ്രകാരം സ്വകാര്യ മേഖലയിൽ ഗർഭകാലത്തും പ്രസവാവധി സമയത്തും വനിതാ ജീവനക്കാരെ പിരിച്ചുവിടുന്ന തൊഴിലുടമകളുടെ നടപടികളെ വിലക്കാനാണ് നിയമനിർമാണം കൊണ്ട് ശ്രമിക്കുന്നത്.
ജീവിതത്തിന്റെ നിർണായക സമയത്ത് സ്ത്രീകൾക്ക് ആവശ്യമായ തൊഴിൽ സുരക്ഷ നൽകുന്നതിനാണ് നിർദേശത്തിലൂടെ പ്രധാനമായും ആവശ്യപ്പെട്ടതെന്ന് ഹനാൻ ഫർദാൻ പറഞ്ഞു.
ഗർഭിണിയായിരിക്കുമ്പോഴോ പ്രസവാവധി സമയത്തോ ജോലി നഷ്ടപ്പെടുമെന്ന ആശങ്ക പല സ്ത്രീകളും നേരിടുന്നുണ്ട്, ഇത്തരത്തിലുള്ള സമ്മർദമില്ലാതെ അവരുടെ ആരോഗ്യത്തിലും നവജാതശിശുക്കളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്ത്രീകളെ പ്രാപ്തമാക്കുന്നതാണ് ഈ ഭേദഗതിയെന്നും അവർ കൂട്ടിച്ചേർത്തു. നിർദേശം തുടർനടപടികൾക്കായി സർവിസസ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്.
asdasd