ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദ്ർ അബ്ദുൽ ലാത്തി ബഹ്റൈൻ സന്ദർശിച്ചു


ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദ്ർ അബ്ദുൽ ലാത്തി ബഹ്റൈൻ സന്ദർശിച്ചു. വിദേശകാര്യമന്ത്രിയായതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ബഹ്റൈൻ സന്ദർശനമാണിത്. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ബഹ്റൈനിലെ ഈജിപ്ത് അംബാസിഡർ റിഹാം ഖലീൽ, വിദേശ കാര്യാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ ബഹ്റൈൻ റോയൽ എയർപോർട്ടിൽ ബദ്ർ അബ്ദുൽ ലാത്തിക്ക് ഊഷ്മള സ്വീകരണം നൽകി.

ഇതിന് ശേഷം അൽ സാഫ് രിയ കൊട്ടാരത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും, ഗുദൈബിയ കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സ്വീകരണം നൽകി. പ്രാദേശിക, അന്തർദേശീയ സംഭവങ്ങളും കൂടികാഴ്ച്ചയിൽ ചർച്ച ചെയ്തു. വ്യവസായ മന്ത്രാലയം, വിദേശകാര്യമന്ത്രാലയം, ധനകാര്യമന്ത്രാലയം, ചേംബർ ഓഫ് കോമേർസ്, എന്നിവിടങ്ങളിലും ഡോ. ബദ്ർ അബ്ദുൽ ലാത്തി സന്ദർശനം നടത്തി.

article-image

awasd

You might also like

Most Viewed