നാട്ടിലേക്ക് അയക്കുന്ന പണം അക്കൗണ്ടിൽ എത്തുന്നത് രണ്ടു ദിവസം വൈകിപ്പിക്കണം: പാർലിമെന്റ് എം.പിമാർ


ബഹ്റൈനിൽനിന്ന് വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണം അക്കൗണ്ടിൽ ക്രെഡിറ്റാവുന്നത് രണ്ടു ദിവസം വൈകിപ്പിക്കണമെന്ന നിർദേശവുമായി പാർലിമെന്റ് എം.പിമാർ. ഓൺലൈൻ തട്ടിപ്പുകാരെ കണ്ടെത്താനും പിടികൂടാനും അധികാരികൾക്ക് ഈ കാലതാമസം നിർണായക സമയം നൽകുമെന്നാണ് എം.പിമാരുടെ വാദം. നിർദേശം പാർലമെൻറ് അംഗീകരിച്ചാൽ അന്താരാഷ്ട്ര ഇടപാടുകളിൽ പണം ക്രെഡിറ്റാവാൻ ചുരുങ്ങിയത് 48 മണിക്കൂറെങ്കിലും പിടിക്കും. ആൾമാറാട്ടം, അക്കൗണ്ടുകൾ ചോർത്തൽ മുതലായവ വർദ്ധിച്ച സാഹചര്യത്തിൽസുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് എം.പിമാരായ ഹസൻ ഇബ്രാഹീം, ഡോ. ഹിശാം അൽ ആശിരി, ഡോ. അലി മാജിദ് അൽ നുഐമി, ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ അബ്ദുൽ നബി സൽമാൻ, ഹസൻ ബുഖുമ്മാസ് എന്നിവരുടെ വാദം.

article-image

XASD

You might also like

Most Viewed