കേരളോത്സവം 2025 - മാസ്സ് പെയിന്റിംഗ്, ആർട് ഇൻസ്റ്റലേഷൻ മത്സരങ്ങൾ പൂർത്തിയായി


ബഹ്‌റൈൻ കേരളീയ സമാജത്തിൽ കേരളോത്സവത്തിന്റെ ഭാഗമായുള്ള മാസ്സ് പെയിന്റിംഗ്, ആർട് ഇൻസ്റ്റലേഷൻ മത്സരങ്ങൾ പൂർത്തിയായി. വെള്ളിയാഴ്ച നടന്ന മാസ്സ് പെയിന്റിംഗ് മത്സരത്തിൽ അമൃതവര്ഷിണി, ഹംസധ്വനി, ഹിന്ദോളം, മേഘമൽഹാർ, നീലാംബരി എന്നീ ഹൗസുകളെ പ്രതിനിധീകരിച്ചു പത്തുപേരടങ്ങുന്ന അഞ്ചു ടീമുകൾ പങ്കെടുത്തു. ഉച്ചകഴിഞ്ഞു 2.30 ന് ആരംഭിച്ച മത്സരങ്ങൾ 5.30 ന് അവസാനിച്ചു. 48 മണിക്കൂർ മുൻപ് നൽകിയ 'നാളെയുടെ നിലനിൽപ്പിനായി...' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പെയിന്റിംഗ് മത്സരം നടത്തപ്പെട്ടത്.

ഒരാഴ്ച മുൻപ് ആരംഭിച്ച ആർട് ഇൻസ്റ്റലേഷൻ മത്സരം ഞായാറാഴ്ച വൈകീട്ട് 8 മണിയോടെ പൂർത്തിയായി. അഞ്ചു ഹൗസുകളുടേതായി അഞ്ചു കലാ സൃഷ്ടികളാണ് 'ഭാവനാത്മക ലോകത്തേക്കൊരു യാത്ര' എന്ന വിഷയത്തെ ആസ്പദമായി സമാജം അങ്കണത്തിൽ ഒരുങ്ങിയിരിക്കുന്നത്. കണ്ണുകൾക്ക് അക്ഷരാർത്ഥത്തിൽ ദൃശ്യവിരുന്നൊരുക്കുന്ന പെയിന്റിംഗുകളും ആര്ട്ട് ഇൻസ്റ്റലേഷനുകളും കാണാൻ വരും ദിവസ്സങ്ങളിൽ പൊതുജനങ്ങൾക്കും അവസരം ഉണ്ടായിരിക്കുന്നതാണെന്നു സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, വൈസ് പ്രസിഡണ്ട് ദിലീഷ് കുമാർ എന്നിവർ അറിയിച്ചു.

ഒന്നരമാസത്തോളം നീണ്ടുനിൽക്കുന്ന കേരളോത്സവത്തിൻറെ വരവറിയിച്ചുകൊണ്ടു സമാജം അങ്കണം സജീവമാക്കുക എന്ന ഉദ്ദേശത്തോടെയാണ് വ്യത്യസ്തമായ ഈ പരിപാടികൾ ഉൾകൊള്ളിച്ചതെന്നു കേരളോത്സവം 2025 ജനറൽ കൺവീനർ ആഷ്‌ലി കുര്യൻ മഞ്ഞില അറിയിച്ചു. ജനുവരി 18 നാണു കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾ ആരംഭിച്ചത്. വരും ദിവസ്സങ്ങളിൽ വ്യക്തിഗത ഇന മത്സരങ്ങളും ഫെബ്രുവരി മധ്യത്തോടെ ഗ്രൂപ്പ് മത്സരങ്ങളും ആരംഭിക്കും. മത്സരങ്ങൾ വീക്ഷിക്കുവാൻ പൊതുജങ്ങൾക്കും അവസരം ഉണ്ടായിരിക്കുന്നതാണ്.

article-image

SDFRSW

article-image

DSDSDE

article-image

DDFSZ

article-image

AEQSDDESWDERSW

article-image

QSQ

article-image

EWGRWER

You might also like

Most Viewed