മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
മനാമ
ഐ.വൈ.സി.സി ബഹ്‌റൈൻ, മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്തിന്റെ അധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, ആർട്സ് കൺവീനർ റിച്ചി കളത്തൂരേത്ത് അനുസ്മരണ പ്രസംഗം നടത്തി. അനസ് റഹീം സ്വാഗതം പറഞ്ഞു.
aa