എംടി അനുസ്മരണം സംഘടിപ്പിച്ചു
മനാമ:
ബഹ്റൈനിലെ കെ. എസ്. സി. എ. എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ എം. ടി അനുസ്മ്മരണ സമ്മേളനം നടന്നു. രാജി ഉണ്ണികൃഷ്ണൻ, എസ്.വി. ബഷീർ, രാജീവ് വെള്ളിക്കോത്ത്, പി. പി. സുരേഷ് എന്നിവർ എം. ടി. യെ അനുസ്മരിച്ചു സംസാരിച്ചു. എം ടി ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഗാനങ്ങൾ ഗോപി നമ്പ്യാർ ആലപിച്ചു.
ചടങ്ങിൽ എം. ടി യുടെ 'നിർമ്മാല്യം' എന്ന ആദ്യ കാല സിനിമയിൽ ഭാഗമായിരുന്ന ശ്രീമതി. രമണി പടിക്കലിനെ, കൺവീനർ ശ്രീ. അജയ് പി. നായർ ഷാൾ അണിയിച്ച് ആദരിച്ചു. പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി, അനിൽ പിള്ള സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്, അനിൽ യു.കെ ആശംസകൾ നേർന്നു. സാഹിത്യ വിഭാഗം സെക്രട്ടറി മനോജ് നമ്പ്യാർ നന്ദി രേഖപ്പെടുത്തി. സാബു പാല ചടങ്ങുകൾക്ക് നേതൃത്വം നൽകി.
aa