ക്വിസ് മത്സരം സംഘടിപ്പിച്ചു


മനാമ: 

ഇന്ത്യയുടെ എഴുപ്പത്തിയാറാമത് റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യാ ചരിത്രത്തെ ആസ്‌പദമാക്കി ബഹ്‌റൈനിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് സീറോ മലബാർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട ഫാമിലി ക്വിസ് മത്സരത്തിൽ സിബു ജോർജ്, ജൊഹാൻ സിബു എന്നിവരുടെ ടീം ഇൻഡസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചിത്തിര എന്നാഴിയിൽ, അധ്വിക് എന്നിവരുടെ ടീം ഗംഗ, സജിത സതീശൻ, അനുവിന്ദ് എന്നിവരുടെ ടീം നർമദ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനം ഫ്രാൻസിസ് കൈതരാത്ത് നിർവഹിച്ചു. ഒഐസിസി ബഹ്‌റൈൻ തൃശൂർ ജില്ലാ പ്രസിഡന്റ്‌ പി.ടി. ജോസഫ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയ്സൺ മഞ്ഞളി സ്വാഗതവും വൈസ് പ്രസിഡന്റ് ഡിന്റോ ഡേവിഡ് നന്ദിയും പറഞ്ഞു. പരിപാടികൾക്ക് ജോയ്സൺ ദേവസി,ബെന്നി പാലയൂർ എന്നിവർ നേതൃത്വം നൽകി.അനീഷ് നിർമലനായിരുന്നു ക്വിസ് മാസ്റ്റർ.

article-image

aa

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed