ബികെഎസ് വൗ മം 2025 സമാപിച്ചു
മനാമ:
ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി സംഘടിപ്പിച്ച വൗ മം 2025 റിയാലിറ്റി ഷോ സമാജം ഡിജെ ഹാളിൽ വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. സിനിമാതാരം ഗായത്രി അരുൺ മുഖ്യാതിഥിയായും, രമ്യ മദൻ വിശിഷ്ടാതിഥിയായും പങ്കെടുത്തു. അഞ്ചു മുതൽ പതിമൂന്ന് വയസ്സുവരെയുള്ള കുട്ടികളും അമ്മമാരും മാറ്റുരച്ച ഈ റിയാലിറ്റി ഷോ ഏഴ് റൗണ്ടുകളിലായാണ് അരങ്ങേറിയത്. ടാലന്റ് റൗണ്ട്, സിനിമാറ്റിക് റൗണ്ട്, ഫാമിലി സ്റ്റേജ്, മൈ ഡ്രോപ്പ്, ഡാസലിങ്ങ് ഡ്യൂ ഫാഷൻ റൗണ്ട് , ക്വസ്റ്റ്യൻ എയർ റൗണ്ടുകളിലൂടെയാണ് മത്സരാർത്ഥികൾ ഫിനാലെയിൽ എത്തിയത്. സൗമ്യ സജിൻ, സാത്വിക സജിൻ വിജയികളായപ്പോൾ, സംധ്യ ജയരാജ്, സിദ്ധാർത്ഥ് ജയരാജ് ഫസ്റ്റ് റണ്ണർഅപ്പായും, നിത ജിതിൻ, അതിഥി നിക്കു സെക്കന്റ് റണ്ണർഅപ്പായും തെരഞ്ഞെടുക്കപ്പെട്ടു.
കുട്ടികളുടെ വിഭാഗത്തിൽ സിദ്ധാർത്ഥ് ജയരാജ് "ചൈൽഡ് എതിനിക് അവാർഡ്", "പാർട്ടി വെയർ അവാർഡ്", "കോൺഫിഡന്റ് ചൈൽഡ് അവാർഡ്" എന്നിവ നേടി. മുതിർന്നവരുടെ വിഭാഗത്തിൽ അഞ്ജു പിള്ള "എതിനിക് വെയർ മോം" പുരസ്കാരവും, നിത ജിതിൻ "പാർട്ടി വെയർ മോം" പുരസ്കാരവും, സന്ധ്യ ജയരാജ് "കോൺഫിഡന്റ് മോം" പുരസ്കാരവും സ്വന്തമാക്കി.ചടങ്ങിൽ വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ് അധ്യക്ഷത വഹിച്ചു.വനിതാവേദി സെക്രട്ടറി ജയാ രവി കുമാർ സ്വാഗതം പറഞ്ഞ പരിപാടിയിൽ സമാജം ആക്ടിംഗ് പ്രസിഡന്റ് ദിലീഷ് കുമാർ, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ആശംസകൾ നേർന്നു. വനിതാ വിഭാഗം എന്റർടൈൻമെന്റ് സെക്രട്ടറി വിജിന സന്തോഷ് നന്ദി രേഖപ്പെടുത്തി.
aaaa