വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗം ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗം ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഭാരത് പ്യാരാ ദേശ് ഹമാരാ എന്ന് പേരിട്ട പരിപാടി സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ വെച്ചാണ് നടന്നത്.
അനുഷ്മ പ്രശോഭ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ആയിഷ സ്വാഗതം ആശംസിച്ചു. ആർട്ട് ഡയറക്ടർ ശ്രീ വികാസ് സൂര്യ, അധ്യാപികയും സാമൂഹിക പ്രവർത്തകയുമായ ജിൽഷ അരുൺ, മജീഷ്യനും സംഘാടകനും കൂടിയായ അശോക് ശ്രീശൈലം, വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡണ്ട് സിബി കെ കുര്യൻ എന്നിവർ പങ്കെടുത്തു.
ഇതോടൊപ്പം കുട്ടികൾക്കായി ചിത്രരചന മത്സരവും സംഘടിപ്പിച്ചു. ചിത്രരചന രചന മത്സരത്തിൽ വിജയികളായവർക്കു സർട്ടിഫിക്കറ്റും ട്രോഫിയും നൽകി.
േ്ിേ