കെ.എസ്.സി.എ. ലേഡീസ് വിംഗ് ക്വിസ് മത്സരം സംഘടിപ്പിച്ചു
76ആം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.സി.എ. എൻ.എസ്.എസ്. ബഹ്‌റൈൻ ലേഡീസ് വിഭാഗം, കെ.എസ്.സി.എ. ഹാളിൽവെച്ച് ‘ദ പാട്രിയോട്ടിക് പർസ്യൂട്ട്” എന്ന പേരിൽ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. മുപ്പതോളം വിദ്യാർഥികൾ പ്രാഥമിക എഴുത്തുപരീക്ഷയിൽ പങ്കെടുത്തതിന് ശേഷം അതിൽനിന്നും തിരഞ്ഞെടുത്ത പത്തു വിദ്യാർത്ഥികളാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്.
തുടർന്ന് രണ്ടുപേരടങ്ങുന്ന അഞ്ചു ടീമുകളായാണ് മത്സരത്തിൽ പങ്കാളികളായത്. വാശിയേറിയ മത്സരത്തിൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളായ ഉമാ ഈശ്വരിയും, അറൈന മൊഹൻതെയും പ്രതിനിധീകരിച്ച ടീം “വേദിക് മൈൻഡ്‌സ്” ജേതാക്കളായി.
യുണിഗ്രാഡ് എജ്യുക്കേഷൻ സെൻ്റർ ഡബ്ല്യു.എൽ.എൽ. പ്രിൻസിപ്പലും ഡയറക്ടറുമായ സുജ ജെ.പി.മേനോൻ പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു.
ലേഡീസ് വിങ് പ്രസിഡന്റ്, രമ സന്തോഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജോയിന്റ് സെക്രട്ടറി ദിവ്യ ഷൈൻ സ്വാഗതം പറഞ്ഞു.
കെ.എസ്.സി.എ. പ്രസിഡൻ്റ് രാജേഷ് നമ്പ്യാർ, ജനറൽ സെക്രട്ടറി അനിൽ പിള്ള, വൈസ് പ്രസിഡന്റ് അനിൽ കുമാർ യു.കെ. എന്നിവർ ആശംസകൾ നേർന്നു.
പെകാ ഇന്റർനാഷണൽ ഡയറക്ടർ ഓഫ് അക്കാദമിക്‌സ് വിനോദ് എസ്. എ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രമോദ് രാജ് എന്നിവർ ക്വിസ് പ്രോഗ്രാം നയിച്ചു. എക്സിക്യൂട്ടീവ് അംഗം സാന്ത്രാ നിഷിൽ നന്ദി രേഖപ്പെടുത്തി.
രപപരുര
്േിു്ിു