‘പവിഴദ്വീപിലെ പൊന്നാനിക്കാർ’ 2025 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു
ബഹ്‌റൈൻ പൊന്നാനിക്കാരുടെ കലാ കായിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ ‘പവിഴദ്വീപിലെ പൊന്നാനിക്കാർ’ 2025 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് ബാബു കണിയാംപറമ്പിൽ, സെക്രട്ടറി സക്കരിയ ചുള്ളിക്കൽ, ട്രഷറർ ഷമീർ പൊന്നാനി, രക്ഷാധികാരി റസാഖ് ചെറുവളപ്പിൽ, ജോയന്റ് സെക്രട്ടറി ഷാജി നെസ്റ്റോ, വൈസ് പ്രസിഡന്റ് പ്രദീപ്, എക്സിക്യുട്ടിവ് മെംബേഴ്സ് ഷാഫി, ഹബീബ്, പ്രസാദ്, സുജീർ, ബിനു, അൻവർ, അബ്ദുൽ റഷീദ്, ആഷിഖ്, സുമേഷ് പനിച്ചോത്, രാജേഷ് കുമാർ, വേണു, ഹകീൽ എന്നിവരാണ് സ്ഥാനമേറ്റത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്താനും പൊന്നാനിക്കാരുടെ കലാ സാംസ്‌കാരിക കലോത്സവം പൊന്നോത്സവം 2025 നടത്തുവാനും, പ്രശസ്ത ടീമുകളെ പങ്കെടുപ്പിച്ചുള്ള വടംവലി മത്സരം നടത്താനും യോഗം തീരുമാനിച്ചു.
sdfdsf