ഓണാട്ടുകര ഫെസ്റ്റ് 2025 ഫെബ്രുവരി 7ന് ബഹ്‌റൈൻ കേരളിയ സമാജത്തിൽ
ബഹ്‌റൈൻ കേരളിയ സമാജത്തിൽ വെച്ച് ഓണാട്ടുകര ഫെസ്റ്റ് 2025 ഫെബ്രുവരി 7ന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 11 മണി മുതൽ കഞ്ഞി സദ്യയും വൈകിട്ട് 6 മണി മുതൽ "ചെട്ടികുളങ്ങര കുത്തിയോട്ട സമിതി ബഹ്‌റൈൻന്റെ 100 ൽപരം കുത്തിയോട്ട കലാകാരന്മാർ അവതരിപ്പിക്കുന്ന അനുഷ്ടാന കലയായ കുത്തിയോട്ടപ്പാട്ടും ചുവടും നടക്കും.
ഇത് സംബന്ധിച്ച് നടന്ന വാർത്തസമ്മേളനത്തിൽ സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ വിഎസ്, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കുത്തിയോട്ട സമിതി കൺവീനർ രാഘുനാഥൻ നായർ, സന്തോഷ് ബാബു, സുനിൽ മാവേലിക്കര, സച്ചിൻ ശങ്കർ, അജിത്ത് മാത്തൂർ എന്നിവർ പങ്കെടുത്തു.
zxcz