ബഹ്റൈൻ ഇന്റർനാഷനൽ വിമാനത്താവളം വഴി സഞ്ചരിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ്


ബഹ്റൈൻ ഇന്റർനാഷനൽ വിമാനത്താവളം വഴി സഞ്ചരിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം വിമാനത്താവളം വഴി സഞ്ചരിച്ചത് 7,72,770 പേരാണ്. ഗതാഗത, ടെലികമ്യൂണിക്കേഷൻ അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വിവരം പുറത്തുവിട്ടത്.

3,88,008 പേർ രാജ്യത്തുനിന്ന് മറ്റു സ്ഥലങ്ങളിലേക്ക് സഞ്ചരിച്ചപ്പോൾ 3,83,691 പേർ ബഹ്റൈനിലിറങ്ങിയതായാണ് കണക്കുകൾ പറയുന്നത്. ആകെ 8538 വിമാനങ്ങളാണ് ആഗമന പുറപ്പെടൽ സർവിസ് നടത്തിയത്. കൂടാതെ 34,218 ടൺ ചരക്കുകൾ കൈകാര്യംചെയ്ത എയർ കാർഗോയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

article-image

sdfds

You might also like

Most Viewed