ഈ വർഷത്തെ ആദ്യ ഓപ്പൺ ഹൗസ് സംഘടിപ്പിച്ച് ബഹ്റൈനിലെ ഇന്ത്യൻ എംബസി
ഈ വർഷത്തെ ആദ്യ ഓപ്പൺ ഹൗസ് സംഘടിപ്പിച്ച് ബഹ്റൈനിലെ ഇന്ത്യൻ എംബസി. അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന ഓപ്പൺ ഹൗസിൽ എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ ടീമും കോൺസുലാർ ടീമും പാനൽ അഭിഭാഷകരും സന്നിഹിതരായിരുന്നു.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി നടത്തിയ ഓപ്പൺ ഹൗസിൽ 30 ഓളം പരാതികളാണ് ലഭിച്ചത്. ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനായി എംബസി സംഘടിപ്പിച്ച പരിപാടികളിൽ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുടെ പങ്കാളിത്തത്തിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു.
അനധികൃത വായ്പാദാതാക്കളിൽ നിന്ന് വായ്പയെടുക്കുന്നത് ഒഴിവാക്കണമെന്നും ഇത് നിയമപരമായ പല പ്രശ്നങ്ങൾക്കും ഇടയാക്കുമെന്നും അംബാസഡർ മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ നേടിയ ഫണ്ട് ഉപയോഗിച്ച് ഉയർന്ന നിരക്കിൽ വായ്പകൾ നൽകുന്ന സംഘങ്ങളെ കുറിച്ച് എംബസിയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
cxzvxcv