പുതിയ ആദായ നികുതി നിയമം കൊണ്ടുവരും


ന്യൂഡൽഹി: പുതിയ ആദായ നികുതി നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രബജറ്റിലാണ് പുതിയ ആദായ നികുതി നിയമം കൊണ്ടുവരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്.

പുതിയതായി കൊണ്ടുവരുന്ന ആദായ നികുതി ബിൽ അടുത്ത ആഴ്ച പാർലമെന്‍റിൽ അവതരിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. നടപടികൾ ലഘൂകരിക്കും. നികുതി ദായകരുടെ സൗകര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
ആദായനികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ നികുതിയില്ലെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തി. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

article-image

xcvxv

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed