ഇറ്റാലിയൻ പ്രസിഡന്റിനെ സ്വഗാതം ചെയ്ത് ബഹ്റൈൻ
ബഹ്റൈനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇറ്റാലിയൻ പ്രസിഡന്റ് ജോർജിയ മെലോണിയുമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കൂടികാഴ്ച്ച നടത്തി.
ഗുദൈബിയ പാലസിൽ നടന്ന കൂടികാഴ്ച്ചയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായിരുന്നു.
കൂടികാഴ്ച്ചയിൽ തന്ത്രപരമായ ബന്ധങ്ങളുടെ വികസനം അവലോകനം ചെയ്യുകയും പരസ്പര താൽപര്യങ്ങൾ നിറവേറ്റുന്നതിനായി സാമ്പത്തിക, വ്യാപാരം, നിക്ഷേപം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ഹമദ് രാജാവിൻറെ പരിശ്രമങ്ങളെ ഇറ്റാലിയൻ പ്രസിഡന്റ് അഭിനന്ദിച്ചു.
cxzvxcv