ബഹ്‌റൈൻ കരുവന്നൂർ കുടുംബം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ കരുവന്നൂർ കുടുംബം അൽഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച്, ജനുവരി 31ന് വെള്ളിയാഴ്ച അദിലിയയിലുള്ള മെഡിക്കൽ സെന്ററിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
രാവിലെ എട്ടു മുതൽ പതിനൊന്നര വരെയുള്ള മെഡിക്കൽ ക്യാമ്പിൽ രക്ത പരിശോധനയും, ഡോക്ടറെ കാണാനുള്ള സൗകര്യവും ക്യാമ്പിൽ ഉണ്ടായിരിക്കുമെന്ന് ബി.കെ.കെ. സെക്രട്ടറി അനൂപ് അഷറഫും, പ്രസിഡന്റ് എം.പി. ബെന്നിയും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33332048 അല്ലെങ്കിൽ 37538209 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
േ്േ