എസ്എൻസിഎസ് റിഫ ഏരിയയുടെ പ്രവർത്തനോദ്ഘാടനം നടന്നു
എസ്എൻസിഎസ് റിഫ ഏരിയയുടെ പ്രവർത്തനോദ്ഘാടനം നടന്നു. എസ്എൻസിഎസ് സിൽവർജൂബിലി ഹാളിൽ ചേർന്ന യോഗത്തിൽ ശ്രീ സൗഖ്യ ആയുർവേദ സെന്റർ ഡോക്ടർ ലക്ഷ്മി രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി മോഹനൻ സി സ്വാഗതവും, ഏരിയ കൺവീനർ സുനിഷ് അധ്യക്ഷതയും വഹിച്ചു.
ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എംഎസ്, ഏരിയ കോർഡിനേറ്റർ സുനീഷ് സുശീലൻ, റിഫ യൂണിറ്റ് രക്ഷാധികാരി സുരേഷ് ബാബു എന്നിവർ ആശംസകൾ നേർന്നു. സിനിമ സീരിയൽ താരം നിസാം സാഗർ അവതരിപ്പിച്ച മിമിക്സ് പരേഡും അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
അജീഷ് കെ പരിപാടിയുടെ മുഖ്യ അവതാരകൻ ആയിരുന്നു. അസ്സിറ്റൻ്റ് ട്രഷറർ അജികുമാർ കെജി നന്ദി രേഖപ്പെടുത്തി.
vxv