ബഹ്റൈനിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്താൻ നീക്കം
ബഹ്റൈനിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്താനുള്ള നീക്കത്തിന്റെ ഭാഗമായി പാർലിമെന്റ് വീണ്ടും ചർച്ച നടത്തുന്നു. വിഷയവുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരിയിൽ ഉന്നയിച്ച കരട് നിരവധി പുനരവലോകനങ്ങൾക്ക് വിധേയമായിരുന്നു.
2024 ജനുവരിയിൽ ഈ ഒരു നിർദേശത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകിയിരുന്നെങ്കിലും, ഉപരിസഭയായ ശൂറ കൗൺസിൽ ഇത് എതിർക്കുകയായിരുന്നു.
എന്നാൽ നികുതി നിർദേശം നടപ്പിലാക്കിയില്ലെങ്കിൽ രാജ്യത്തിന്റെ സ്ഥിരതയെ ബാധികുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ വീണ്ടും ചർച്ചയ്ക്ക് വെച്ചിരിക്കുന്നത്. ഒരു പ്രവാസി ഓരോ തവണയും രാജ്യത്ത് നിന്ന് പുറത്തേക്ക് അയക്കുന്ന തുകക്ക് രണ്ട് ശതമാനം ലെവി ചുമത്താനാണ് നീക്കം.
zcz