ഡെലിവറി ഡ്രൈവർമാർക്കെതിരെ നിയമം കർശനമാക്കണമെന്ന് ബഹ്റൈൻ പാർലിമെന്റ് എംപിമാർ
അശ്രദ്ധമായി റോഡുകളിലും ട്രാഫിക്കിലും സഞ്ചരിക്കുന്ന ഡെലിവറി ഡ്രൈവർമാർക്കെതിരെ നിയമം കർശനമാക്കണമെന്ന് ബഹ്റൈൻ പാർലിമെന്റ് എംപിമാർ. നിരന്തരമായി ഇവർ നിയമംലംഘിക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് അംഗം ഡോ. മറിയം അൽ ദഈൻ ഈ നിർദേശം പാർലമെന്റിലുന്നയിച്ചത്.
എം.പി ഹസൻ ബുഖമ്മാസ് അധ്യക്ഷനായ പാർലമെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ഏകകണ്ഠമായി അംഗീകരിച്ച ശിപാർശ നാളെ പാർലമെന്റ് പ്രതിവാര സമ്മേളനത്തിൽ ചർച്ചക്ക് വെക്കുകയും വോട്ടിനായി അഭ്യർഥിക്കുകയും ചെയ്യും. ഫുഡ് ഡെലിവറി സംവിധാനത്തിൽ പ്രഫഷനലിസം കൊണ്ടുവരണമെന്നും നിർദേശത്തിലുണ്ട്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൻറെ കണക്കുകൾ പ്രകാരം 2023ൽ 4188 ഡെലിവറി ഡ്രൈവർമാരുമായി ബന്ധപ്പെട്ട ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2022ൽ 3932ഉം, 2021ൽ 3227ഉം 2020ൽ 2378 ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. 2023ൽ മാത്രം 364 മോട്ടോർ സൈക്കിളുകൾ ഗുരുതര നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് കണ്ടുകെട്ടിയിട്ടുണ്ട്.
അനുദിനം വർധിച്ചുവരുന്ന ഇത്തരം തെറ്റുകൾ ആശങ്കപ്പെടുത്തുന്നതാണെന്ന് ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു.
sdsd