നവകേരളം - സഹകരണമേഖലയുടെ പങ്കും പ്രാധാന്യവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി


നവകേരളം - സഹകരണമേഖലയുടെ പങ്കും പ്രാധാന്യവും എന്ന വിഷയത്തെ ആസ്പദമാക്കി കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ: ആർ സനൽകുമാർ പ്രഭാഷണം നടത്തി. ബഹ്‌റൈൻ പ്രതിഭ പ്രസംഗവേദി നടത്തിയ ഈ പരിപാടിയിൽ കേരളീയ സമൂഹത്തിന്റെ നിർമ്മിതിയിൽ സഹകരണമേഖല വഹിച്ച പങ്കും, നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ.വി. ലിവിൻ കുമാർ അദ്ധ്യക്ഷനായിരുന്നു. കേന്ദ്ര കമ്മറ്റി അംഗം റാഫി കല്ലിങ്കൽ സ്വാഗതം ആശംസിച്ചു. പ്രസംഗ വേദി സബ്കമ്മറ്റി അംഗം ധനേഷ് നന്ദി രേഖപ്പെടുത്തി. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് , ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ , പ്രസിഡണ്ട് ബിനുമണ്ണിൽ തുടങ്ങിയവർ സന്നിഹിതരായ പരിപാടിയിൽ ബഹ്‌റൈൻ പ്രതിഭയുടെ നിരവധി അംഗങ്ങൾ പങ്കെടുത്തു.

article-image

ADSADADS

article-image

ASADADDVA

article-image

SDDASDSDS

article-image

ASADSADS

You might also like

Most Viewed