റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് ബഹ്‌റൈൻ പ്രൊവിൻസ്
വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസിന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവൽ ദേശീയ പതാക ഉയർത്തി. ചെയർമാൻ ദേവരാജ് കെ ജി, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനും കെസിഎ പ്രസിഡന്റുമായ ജെയിംസ് ജോൺ, ഗ്ലോബൽ അസോസിയേറ്റ് ട്രഷറാർ ബാബു തങ്ങളത്ത്, ജനറൽ സെക്രട്ടറി അമൽദേവ് ഓ കെ, വിവിധ സാമൂഹ്യസാംസ്കാരിക നേതാക്കൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രൊവിൻസ് പുറത്തിറക്കിയ ദേശഭക്തിഗാന നൃത്താവിഷ്കാരം ചടങ്ങിൽ റിലീസ് ചെയ്തു.
AEFWFADESFGDEAS