ഇന്ത്യയുടെ എഴുപ്പത്തിയാറാം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് ബഹ്റൈൻ
ഇന്ത്യയുടെ എഴുപ്പത്തിയാറാം റിപ്പബ്ലിക്ക് ദിനാഘോഷം സമുചിതമായി ബഹ്റൈനിലും ആഘോഷിച്ചു. ഇന്ന് രാവിലെ ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് ദേശീയപതാക ഉയർത്തി. നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. വിവിധ കലാപരിപാടികളും ഇവിടെ അരങ്ങേറി. ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്നു.
htdggfghghdf
fgsdfdsff