വ്യാജ കരാറുകളും വ്യാജരേഖയും ചമച്ച് വൻ തട്ടിപ്പ്; പ്രവാസിക്ക് തടവുശിക്ഷ വിധിച്ച് കോടതി


വ്യാജകരാറുകളും വ്യാജ രേഖയും വെച്ച് 34,685 ദീനാറിൻറെ തട്ടിപ്പ് നടത്തിയ പ്രവാസിക്ക് തടവുശിക്ഷ വിധിച്ച് കോടതി. മൂന്നു വർഷത്തെ തടവുശിക്ഷക്കുശേഷം നാടുകടത്താനുമാണ് ഫസ്റ്റ് ലോവർ ക്രിമിനൽ കോടതിയുടെ വിധി. അതോടൊപ്പം പ്രതിക്കൊപ്പം സഹായികളായുണ്ടായിരുന്ന രണ്ടു പേർക്ക് രണ്ടുവർഷം വീതം തടവും 5000 ദീനാർ പിഴയും വിധിച്ചു. പരസ്യ മേഖലയായി പ്രവർത്തിച്ചിരുന്ന ഒരു സ്വകാര്യ സ്ഥാപനയുടമയാണ് കുറ്റകൃത്യം ചെയ്തത്. 30 തൊഴിലാളികൾക്ക് വ്യാജ തൊഴിൽ കരാറുകൾ നൽകുകയും വേതനം നൽകിയെന്ന വ്യാജരേഖ നിർമിച്ച് തംകീനിൽ നിന്ന് 34000ത്തിലധികം ദിനാർ തട്ടിയെടുക്കുകയും ചെയ്തതായാണ് കണ്ടെത്തിയത്.

article-image

DFSDRSF

You might also like

Most Viewed