ഒരു ലക്ഷത്തി മുപ്പതിനായിരം ദിനാറിന്റെ തട്ടിപ്പ് നടത്തി മലയാളി അക്കൗണ്ടന്റുമാർ
ഒരു ലക്ഷത്തി മുപ്പതിനായിരം ദിനാറിന്റെ തട്ടിപ്പ് നടത്തി മലയാളി അക്കൗണ്ടന്റുമാർ. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്റ്റീൽ ആൻഡ് ഫാബ്രിക്കേഷൻ കോൺട്രാക്ടിങ് കമ്പനിയിൽ 2017 മുതൽ ജോലി ചെയ്തു വന്നിരുന്ന തിരുവനന്തപുരം, ആലപ്പുഴ സ്വദേശികളാണ് തട്ടിപ്പ് നടത്തിയത്.
ഇതിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായും മറ്റെയാൾ രാജ്യം വിട്ടതുമായാണ് വിവരം. സാലറി ഇനത്തിലും മറ്റുമായി കണക്കുകളിൽ അധിക തുക എഴുതിച്ചേർത്താണ് തട്ടിപ്പുനടത്തിയത്. മാസം 2000 മുതൽ 2500 ദീനാർ വരെ അധികമായി എഴുതിച്ചേർത്തെന്നാണ് കണ്ടെത്തൽ.
ഇതിന് പുറമേ കമ്പനിയിലെ സപ്ലയർമാരുമായി നടത്തിയ ഇടപാടുകളും മറ്റു സെയിൽ വിവരങ്ങളും അടക്കം 2017 മുതലുള്ള ഇരുവരും കൈകര്യം ചെയ്ത എല്ലാ കണക്കുകളും പരിശോധിച്ചു വരികയാണ്. തട്ടിയെടുത്ത തുക ഇനിയും കൂടാമെന്നാണ് വിലയിരുത്തൽ. സ്ഥാപനഉടമയുടെ പരാതിയിൽ റിഫ പോലീസാണ് അന്വേഷണം നടത്തുന്നത്.
sdsd