ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ക്വിസ് മത്സരം സംഘടിപ്പിച്ചു
ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ‘ഭാരതീയം’ എന്ന ശീർഷകത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ പ്രാഥമിക റൗണ്ട് പൂർത്തിയായി.
ഇന്നലെ രാവിലെ നടത്തിയ പ്രാഥമിക റൗണ്ടിൽ 40 പേരാണ് പങ്കെടുത്തത്. മത്സരത്തിന്റെ അവസാന റൗണ്ടിലേക്ക് 10 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജനുവരി 31നാണ് ഫൈനൽ മത്സരം നടക്കുന്നത്.
fsfs