ബഹ്‌റൈൻ മലയാളി കുടുംബം "നിലാ-2025", പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നു


ബഹ്‌റൈനിലെ മലയാളി കൂട്ടായ്മയമായ ബഹ്‌റൈൻ മലയാളി കുടുംബത്തിന്റെ ആഭിമുഖ്യത്തിൽ "നിലാ-2025" പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ജനുവരി 31ന് സെഗയയിലുള്ള കെ സി എ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രശസ്ത പിന്നണി ഗായിക ദുർഗ വിശ്വനാഥ് നയിക്കുന്ന സംഗീതനിശയും അരങ്ങേറും. ചടങ്ങിൽ ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങൾ പരിഗണിച്ച് ബിഎംകെ പീസ് മെസഞ്ചർ അവാർഡ് 2025 സാമൂഹിക പ്രവർത്തകൻ ഡോ. സലാം മമ്പാട്ടുമൂലയ്ക്ക് സമ്മാനിക്കും.

സഹൃദയ പയ്യന്നൂർ നാടൻ പാട്ട് സംഘം അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും, ബഹ്‌റൈനിലെ പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത നൃത്ത പരിപാടികളും ആഘോഷപരിപാടികൾക്ക് മിഴിവേകും.

ചടങ്ങിനോട് അനുബന്ധിച്ച് കിംസ് ഹോസ്പിറ്റൽ, ഉം അൽ ഹസവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന, സൗജന്യ വൈദ്യ പരിശോധന ക്യാമ്പും ഉണ്ടായിരിക്കുമെന്ന് പ്രസിഡണ്ട് ധന്യ സുരേഷ്, വൈസ് പ്രസിഡണ്ട് ബാബു എം കെ, സെക്രട്ടറി പ്രജിത്ത് പീതാംബരൻ, ട്രഷറർ ലിതുൻ കുമാർ, എന്റെർടെയിൻമെന്റ് സെക്രട്ടറി എംഎസ്പി നായർ എന്നിവർ അറിയിച്ചു.

article-image

ryyt

article-image

efgrdg

You might also like

Most Viewed