ഇന്ത്യൻ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് കെ.പി.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കോഴിക്കോട് ജില്ല പ്രവാസി ഫോറം എഴുപത്തി ആറാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായി സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിൻ്റെ സഹായത്തോടെ രക്തം നൽകു ജീവൻ നൽകു എന്ന ആപ്ത വാക്യത്തോടെ ഏട്ടാമത് രക്‌തദാന ക്യാമ്പ് നടത്തി.
100 ൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പിന് ജനറൽ സെക്രട്ടറി അരുൺപ്രകാശ് സ്വാഗതം ആശംസിച്ചു.
പ്രസിഡണ്ട് സുധീർ തീരുനിലത്ത് അദ്ധ്യക്ഷനായ ചടങ്ങ് ബഹ്റൈൻ പാർലിമെന്റ് അംഗം ഡോ. ഹസൻ ഈദ് ബുക്കമസ് ഉദ്ഘാടനം ചെയ്തു. സൽമാനിയ ആശുപത്രി പ്രതിനിധി സക്ന സയീദ് അൽ ഗനാമി, സ്മിത സുജു എന്നിവർ പങ്കെടുത്ത പരിപാടിയിൽ രക്ഷാഷധികാരികളായ കെ ടി സലീം, ജമാൽ കുറ്റികാട്ടിൽ, അസിസ്റ്റന്റ് ട്രഷറർ സുജീഷ് മാടായി എന്നിവർ ആശംസകൾ നേർന്നു.
വനിതാ വിഭാഗം കൺവീനർ സജ്‌ന ഷനൂബ് നിയന്ത്രിച്ച ചടങ്ങിന് ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളികുളങ്ങര നന്ദി രേഖപ്പെടുത്തി. അടിയന്തര ഘട്ടങ്ങളിൽ രക്തം ആവശ്യമുള്ളവർക്ക് 3627 0501 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
zxczc