ബഹ്‌റൈൻ രാജാവിന്റെ ഫ്രാൻസ് സന്ദർശനം പൂർത്തിയായി
ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി ബഹ്റൈനിലേക്ക് മടങ്ങി. ഫ്രഞ്ച് പ്രസിഡണ്ടിന്റെ ക്ഷണം സ്വീകരിച്ച് ഫ്രാൻസ് സന്ദർശിച്ച ബഹ്‌റൈൻ രാജാവിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
പ്രസിഡണ്ട് ഇമാനുവേൽ മാക്രോണിന്റെ നേതൃത്വത്തിൽ എലിസി കൊട്ടാരത്തിൽ ബഹ്‌റൈൻ രാജാവിനെ ഔദ്യോഗിക ചടങ്ങോടെയാണ് സ്വീകരിച്ചത്.
സന്ദർശന വേളയിൽ ഹമദ് രാജാവ് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമായി പ്രത്യേക ചർച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിക്കുക, എല്ലാ മേഖലകളിലും സഹകരണം വിപുലീകരിക്കുക തുടങ്ങിയ വിഷയങ്ങളും, പുതിയ പ്രാദേശിക, അന്തർദ്ദേശീയ സംഭവവികാസങ്ങളും നേതാക്കൾ ചർച്ച ചെയ്തു.
sdfsdf
dfsdf