മുഹറഖ് മലയാളി സമാജം സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 31ന്
കിംസ് ഹോസ്പിറ്റലു മായി സഹകരിച്ചു കൊണ്ട് മുഹറഖ് മലയാളി സമാജം ഹെല്പ് ഡസ്ക് നേതൃത്വത്തിൽ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 31 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 12.30 വരെ കിംസ് മെഡിക്കൽ സെന്റർ മുഹറഖിൽ വെച്ച് നടക്കുന്നു.
ക്രിയാറ്റിൻ, എസ് ജി പി ടി, എസ് ജി ഒ ടി, ആർ ബി എസ്, കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, ട്രൈഗ്ലീസറൈഡ് എന്നി ടെസ്റ്റുകൾ ആകും ക്യാമ്പിൽ ഉണ്ടാകുക. കൂടാതെ സൗജന്യ ഡോക്ടർ പരിശോധനയും ഉണ്ടായിരിക്കുമെന്നും ഈ സേവനങ്ങൾ എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും പ്രസിഡന്റ് അനസ് റഹിം, ആക്റ്റിംഗ് സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ, എം എം എസ് ജീവകാരുണ്യ വിഭാഗം കൺവീനർ പ്രമോദ് കുമാർ എന്നിവർ അറിയിച്ചു.
കൂടാതെ ഡിസ്‌കൗണ്ട് നിരക്കിൽ വിറ്റാമിൻ ഡി, തൈറോയ്ഡ് എന്നി ടെസ്റ്റുകളും നൽകുന്നു. കൂടുതൽ വിവരങ്ങൾക്കും ക്യാമ്പിൽ പങ്കെടുക്കാനും വിളിക്കുക. 35397102,38088971
േ്്േി