അന്താരാഷ്ട്ര ബാസ്കറ്റ്ബാൾ ഫെഡറേഷൻ വേൾഡ് ടൂർ 14ആം പതിപ്പിന്റെ ഫൈനലിന് മനാമ വേദിയാകും
അന്താരാഷ്ട്ര ബാസ്കറ്റ്ബാൾ ഫെഡറേഷൻ വേൾഡ് ടൂർ 14ആം പതിപ്പിന്റെ ഫൈനലിന് മനാമ വേദിയാകും. 2025 നവംബർ 21, 22 തീയതികളിലായാണ് ഫൈനൽ മത്സരങ്ങൾ നടക്കുക.
ജപ്പാനിലെ ഉത്സുനോമിയയിൽ ഏപ്രിൽ 26ന് ആരംഭിക്കുന്ന മത്സരങ്ങൾ മൂന്ന് ഭൂഖണ്ഡങ്ങളിലെ 15 നഗരങ്ങളിലായാണ് നടക്കുന്നത്. അതിൽ ഫൈനൽ മത്സരങ്ങൾക്ക് മാത്രമാണ് മനാമ വേദിയാവുക. വേൾഡ് ടൂർ 14ആം പതിപ്പിന്റെ ഫൈനലിന് ബഹ്റൈനെ തിരഞ്ഞെടുത്തതിന് ബഹ്‌റൈൻ ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് ആലാ മുദറ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.
ംിേ്ി