ബഹ്റൈനിൽ വൻ മയക്കുമരുന്ന് വേട്ട
രാജ്യത്ത് വൻമയക്കുമരുന്നുവേട്ട. 46,000 ദീനാർ വിലമതിക്കുന്ന അഞ്ച് കിലോ മയക്കുമരുന്നുകളും വിവിധ ലഹരി വസ്തുക്കളുമാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ആന്റിനാർകോട്ടിക്സ് വിഭാഗം പിടികൂടിയത്. വിവിധ രാജ്യക്കാരായ നിരവധി പേർ പിടിയിലായി.
രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കണ്ടെത്തിയ ലഹരിവസ്തുക്കൾ കണ്ടുകെട്ടുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതായും മറ്റു നിയമനടപടികൾ നടന്നു വരുന്നതായും, കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.