വൻ സാമ്പത്തിക ബാധ്യതയും ഗുരുതരമായ കരൾ, ഹൃദ് രോഗ ബാധയും മൂലം ദുരിതത്തിലായിരുന്ന പ്രവാസി നാട്ടിലെത്തി


വൻ സാമ്പത്തിക ബാധ്യതയും ഗുരുതരമായ കരൾ, ഹൃദ് രോഗ ബാധയും മൂലം ദുരിതത്തിലായിരുന്ന കാസർഗോഡ് സ്വദേശി മണിപ്രസാദ് നാട്ടിലെത്തി. നാട്ടിൽ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്ത് ബഹ്‌റൈനിൽ ബിസിനസ്‌ തുടങ്ങിയ മണിപ്രസാദിന് കോവിഡ് കാലത്ത് നേരിട്ടത് ഒന്നരകോടി രൂപയുടെ നഷ്ടമായിരുന്നു.

ഇതോടൊപ്പം ഗുരുതരമായ ഹൃദ്രോഗം കൂടി ഇയാളെ ബാധിച്ചു. പിന്നീട് കരൾ, വൃക്ക എന്നീ അവയവങ്ങളും തകരാറിൽ ആയി. യാത്ര വിലക്ക് ഉള്ളതിനാൽ നാട്ടിൽ പോയുള്ള ചികിത്സ സാധ്യമായിരുന്നില്ല.

തുടർന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആർഒയും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ടുമായ സുധീർ തിരുനിലത്ത് നടത്തിയ ഇടപെടലുകളിലൂടെയാണ് മണിപ്രസാദിന്റെ നാട്ടിലേക്കുള്ള യാത്ര സാധ്യമായത്.

ബഹ്റൈൻ പ്രതിഭ, ഹോപ്പ് ബഹ്റൈൻ തുടങ്ങിയ സംഘടനകളും, വിവിധ സാമൂഹ്യപ്രവർത്തകരും കൂടി സഹായത്തിനായി മുമ്പോട്ട് വന്നിരുന്നു.

article-image

gdfgd

You might also like

Most Viewed