വോയ്സ് ഓഫ് ആലപ്പി ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു


ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പിയുടെ 2025-26 പ്രവർത്തന കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ക്രിസ്മസ്, പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു.

പരിപാടിയിൽ വോയ്സ് ഓഫ് ആലപ്പി കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും തരംഗ് മ്യൂസിക്കൽ ടീം അവതരിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി. പ്രസിഡന്റ് സിബിൻ സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സെഷനിൽ ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ തോമസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരിയും ആതുര സേവന രംഗത്തും ജീവകാരുണ്യ മേഖലയിലും ബഹ്റൈനിൽ നാലരപ്പതിറ്റാണ്ട് പൂർത്തിയാക്കിയ ഡോക്ടർ പി.വി ചെറിയാനെ ചടങ്ങിൽ ആദരിച്ചു.

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ ജേക്കബ് തോമസ് ക്രിസ്മസ് സന്ദേശം നൽകി. ഡോ.അതുല്യ ഉണ്ണികൃഷ്ണൻ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, രക്ഷാധികാരി അനിൽ കുമാർ യു.കെ എന്നിവർ ആശംസകൾ നേർന്നു.
സെക്രട്ടറി ധനേഷ് മുരളി സ്വാഗതവും ട്രഷറർ ബോണി മുളപ്പാംപള്ളി നന്ദിയും പറഞ്ഞു.

You might also like

Most Viewed