ബഹ്റൈനിലെ ടാക്സികളിൽ സ്മാർട്ട് മീറ്റർ സ്ഥാപിച്ച് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം
ബഹ്റൈനിലെ ടാക്സികളിൽ സ്മാർട്ട് മീറ്റർ സ്ഥാപിച്ച് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം. ഡ്രൈവർമാർക്കും യാത്രക്കാർക്കും സന്ദർശകർക്കും ന്യായമായതും സുതാര്യവുമായ സേവനം ഉറപ്പുവരുത്തുന്നതിനൊപ്പം ഏറ്റവും പുതിയ ഡിജിറ്റൽ വികസനങ്ങളുമായി ഒത്തുപോകുന്നതിന്റെ ഭാഗമായി കൂടിയാണ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്.
രാജ്യത്തെ ടാക്സികളിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത് പൂർത്തിയായതായി ലാൻഡ് ട്രാൻസ്പോർട്ട് ആൻഡ് പോസ്റ്റ് അഫേഴ്സ് അണ്ടർ സെക്രട്ടറി ഫാത്തിമ അബ്ദുല്ല അൽ ദാൻ അറിയിച്ചു. ഇതോടെ ടാക്സി ഡ്രൈവറുടെ വിവരങ്ങൾ, യാത്രാ റൂട്ടുകൾ, യഥാർത്ഥ യാത്രാകൂലി, അംഗീകൃത നിരക്കുകൾ എന്നിവയെല്ലാം അറിയാൻ സാധിക്കും.
sdfgsd