സ്വദേശികളുടെ ബിസിനസ് സംരംഭങ്ങളുടെ വാർഷിക വാണിജ്യ രജിസ്ട്രേഷൻ ഫീസ് കുറക്കുന്നത് സംബന്ധിച്ചുള്ള ബിൽ പാർലമെന്റ് പാസാക്കി


രാജ്യത്ത് സ്വദേശികളുടെ ബിസിനസ് സംരംഭങ്ങളുടെ വാർഷിക വാണിജ്യ രജിസ്ട്രേഷൻ ഫീസ് കുറക്കുന്നത് സംബന്ധിച്ചുള്ള ബിൽ കഴിഞ്ഞ ദിവസം ബഹ്റൈൻ പാർലമെന്റ് പാസാക്കി.

ചെറുകിട ബിസിനസുകൾക്ക് സി.ആർ ഫീസ് 30 ബഹ്റൈൻ ദീനാറായും ബഹ്റൈനികളുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് 60 ദീനാറായും വെട്ടിക്കുറക്കാനാണ് പാർലമെൻറ് അംഗീകാരം നൽകിയത്. 2015 ലെ വാണിജ്യ രജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതി വരുത്തുന്ന പ്രസ്താവനയാണ് പാർലമെന്റ് കഴിഞ്ഞ ദിവസം പാസാക്കിയത്.

ബിസിനസ് മേഖലയിലുള്ളവരുടെ സമ്മർദം കുറക്കാനും ചെറുകിട സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പാകുന്നതോടെ സംരംഭകരുടെ പ്രതിസന്ധികൾക്ക് അയവുവരുമെന്ന് വിശ്വസിക്കുന്നതായി പാർലിമെന്റ് എംപിമാർ പറഞ്ഞു.

എന്നാൽ, ഫീസിളവ് പരിഷ്കാരത്തിൽ ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

മറ്റു ഗൾഫ് രാജ്യങ്ങളെ താരതമ്യപ്പെടുത്തിയാണ് നിലവിലുള്ള ഫീസ് ഘടനയെന്നും അതിനു മാറ്റം വരുത്തുന്നത് ഇതിനകം സ്ഥാപിതമായ ഫ്രെയിംവർക്കിൽ പ്രവർത്തിക്കുന്ന ബിസിനസുകളെ അസ്വസ്ഥമാക്കുമെന്നും ചേംബർ ചൂണ്ടിക്കാട്ടി.

അതേസമയം ബഹ്‌റൈൻ ബിസിനസ് അസോസിയേഷൻ ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

article-image

cxz

You might also like

Most Viewed