വോയ്സ് ഓഫ് ആലപ്പി ക്രിസ്തുമസ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി യുടെ 2025-26 പ്രവർത്തന കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ക്രിസ്തുമസ്, പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. ബി.എം.സി ഗ്ലോബൽ ലൈവുമായി സഹകരിച്ചു നടത്തിയ പരിപാടി സെഗയ്യയിലെ ബി.എം.സി ഹാളിലായിരുന്നു. നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ വോയ്സ് ഓഫ് ആലപ്പി കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും തരംഗ് മ്യൂസിക്കൽ ടീം അവതരിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി. പ്രസിഡന്റ് സിബിൻ സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സെഷനിൽ ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി കെ തോമസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരിയും ആതുര സേവന രംഗത്തും ജീവകാരുണ്യ മേഖലയിലും ബഹ്റൈനിൽ നാലരപ്പതിറ്റാണ്ട് പൂർത്തിയാക്കിയ ഡോക്ടർ പി.വി ചെറിയാനെ ചടങ്ങിൽ ആദരിച്ചു, ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ ജേക്കബ് തോമസ് ക്രിസ്തുമസ് സന്ദേശം നൽകി. ഡോ.അതുല്യ ഉണ്ണികൃഷ്ണൻ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, രക്ഷാധികാരി അനിൽ കുമാർ യു.കെ എന്നിവർ ആശംസകൾ നേർന്നു, സെക്രട്ടറി ധനേഷ് മുരളി സ്വാഗതവും ട്രഷറർ ബോണി മുളപ്പാംപള്ളി നന്ദിയും പറഞ്ഞു, ബഹ്‌റൈൻ പ്രവാസ ഭൂമികയിലെ വിവിധ സംഘടനാ നേതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. എന്റർടൈൻമെന്റ് വിംഗ് കൺവീനർ ദീപക് തണൽ കലാ പരിപാടികൾക്ക് നേതൃത്വം നൽകി. രാജേഷ് പെരുംകുഴി പരിപാടിയുടെ അവതാരകനായിരുന്നു.
ASDADSADS
ASWADS
ASWDASDAZ