യാത്രയയപ്പ് നൽകി
ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് ജോലി ആവശ്യാർത്ഥം സൗദിയിലേക്ക് പോവുന്ന ഒഐസിസി ഭാരവാഹികളായ ഹുസൈനും ഷംനക്കും ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. കഴിഞ്ഞ പതിനെട്ട് വർഷമായി ബഹ്‌റൈനിൽ ജോലി ചെയ്യുന്ന ഹുസൈനും ഷംനയും ജില്ല കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ജില്ല കമ്മിറ്റി പ്രസിഡന്റ് സൽമാനുൽ ഫാരിസ് അധ്യക്ഷനായ ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി നിസാർ കുന്നംകുളത്തിങ്ങൽ സ്വാഗതം ആശംസിച്ചു.
ഒഐസിസി ആക്റ്റിങ് പ്രസിഡന്റ് ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി മനു മാത്യു, ട്രഷറർ ലത്തീഫ് ആയഞ്ചേരി,ജില്ല കമ്മിറ്റിയുടെ ചാർജ് വഹിക്കുന്ന ദേശീയ ജനറൽ സെക്രട്ടറി സുനിൽ ചെറിയാൻ,ഹുസൈൻ കൈക്കുളത്ത്, ഷംന ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. ഷാക്കിർ തൃത്താല നന്ദി പറഞ്ഞു.