കുടുംബ സൗഹൃദവേദിയുടെ 28ആം വാർഷികാഘോഷവും ക്രിസ്മസ് നവവത്സര ആഘോഷവും സംഘടിപ്പിക്കും
ബഹ്‌റൈനിലെ കുടുംബ സൗഹൃദവേദിയുടെ 28ാം വാർഷികാഘോഷവും ക്രിസ്മസ് നവവത്സര ആഘോഷവും വിപുലമായ കലാപരിപാടികളോടെ ജനുവരി 23 വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും.
മ്യൂസിക്കൽ നൈറ്റ് -25 എന്ന പേരിൽ നടക്കുന്ന സംഗീത സന്ധ്യയിൽ പ്രശസ്ത സിനിമ പിന്നണി ഗായകരായ പ്രശാന്ത് പുതുകരിയും ഡോ. സൗമ്യ സനാതനനും പങ്കെടുക്കും.
ബഹ്‌റൈനിലെ പ്രമുഖ നാടൻപാട്ട് ഗ്രൂപ്പായ പയ്യന്നൂർ സഹൃദയയുടെ നാടൻപാട്ടും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ഇതിനായി സുധീർ തിരുനിലത്ത് ചെയർമാനും ജ്യോതിഷ് പണിക്കർ ജനറൽ കൺവീനറുമായുള്ള 51 അംഗ സ്വാഗത സംഘം രൂപവത്കരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ു്ു