മയ്യഴിക്കൂട്ടം ഒത്തുചേർന്നു
2024ലെ പ്രവർത്തനങ്ങൾ വിലയിരുത്താനും 2025 വർഷത്തേക്കുള്ള തയാറെടുപ്പിനുമായി ബഹ്റൈനിലെ മയ്യഴിക്കൂട്ടം ഒത്തുചേർന്നു. യോഗത്തിൽ മുജീബ് മാഹി സ്വാഗതം പറഞ്ഞു. റഷീദ് പി.പി. അധ്യക്ഷതവഹിച്ചു.
വി.സി. താഹിർ, ഹസീബ് അബ്ദു റഹ്മാൻ, മുഹമ്മദ് റിജാസ്, ഫുആദ് കെ.പി, ടി.പി. അഫ്താബ്, സമീർ പി.പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിലെത്തിയ നാസർ നാലകത്ത്, നൗഷാദ് തലശ്ശേരി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. വി.സി. നിയാസ്, റാഖിബ്, വി.കെ. മുനീർ, സി.എച്ച്. ഫിറോസ്, അഫ്സൽ, ജംഷീർ, ടി.സി.എ. ജാവേദ്, താലിബ് ജാഫർ, അബ്ദു റാസിഖ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വി.പി. ഷംസുദ്ദീൻ നന്ദി പറഞ്ഞു.
്ിുേ്ിു