ബഹ്റൈൻ മലയാളി ഫോറം മൻമോഹൻ സിങ്, എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ, ദിനേശ് കുറ്റിയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു
ബഹ്റൈൻ മലയാളി ഫോറം മൻമോഹൻ സിങ്, എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ, ദിനേശ് കുറ്റിയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് അജി പി. ജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതം പറഞ്ഞു. ഇ.വി. രാജീവൻ മുഖ്യപ്രഭാഷണം നടത്തി.
വോയ്സ് ഓഫ് ആലപ്പിയുടെ സെക്രട്ടറി ധനേഷ് എം. പിള്ളൈ, ആദർശ് മാധവൻകുട്ടി, ആർ. പവിത്രൻ എന്നിവരും സംസാരിച്ചു. രജിതാ സുനിൽ, അമ്പിളി ഇബ്രാഹിം, പ്രഹ്ലാദൻ, മൻഷീർ, സൽമാൻ ഫാരിസ് തുടങ്ങിയവർ പങ്കെടുത്തു. റെജീന ഇസ്മയിൽ നിയന്ത്രിച്ച പരിപാടിയിൽ പ്രോഗ്രാം കോഓഡിനേറ്റർ മനോജ് പിലിക്കോട് നന്ദി പറഞ്ഞു.
gdfgdf