ഇന്ത്യൻ സ്കൂൾ കിഡ്ഡീസ് ഫിയസ്റ്റ വർണശബളമായ പരിപാടികളോടെ ആഘോഷിച്ചു
ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസിൽ ക്ലാസ് തിരിച്ചുള്ള യുവജനോത്സവമായ കിഡ്ഡീസ് ഫിയസ്റ്റ വർണശബളമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളിൽ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായാണ് പരിപാടി രൂപകൽപന ചെയ്തത്.
‘ചിൽഡ്രൻ ഫോർ ചിൽഡ്രൻ’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ആഘോഷത്തിൽ എൽ.കെ.ജി മുതൽ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികളാണ് പങ്കെടുത്തത്.
സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്ത വിദ്യാർഥികളെയും ഫെസ്റ്റിവൽ വിജയകരമായി സംഘടിപ്പിച്ച അധ്യാപികമാരെയും അഭിനന്ദിച്ചു.
dsdsf