കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ 2025-2028 വരെയുള്ള 3 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ കഴിഞ്ഞ ദിവസം ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വച്ചു നടന്ന ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു. മൂന്നു വർഷം കാലാവധി പൂർത്തിയാക്കിയ പഴയ കമ്മിറ്റിയുടെ പ്രസിഡന്റ് ജോണി താമരശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറിയായിരുന്ന ജ്യോതിഷ് പണിക്കർ കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സലീം ചിങ്ങപുരം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് രക്ഷാധികാരി വി.സി.ഗോപാലന്റെ നേതൃത്വത്തിൽ ജനറൽ ബോഡി ഏകകണ്ഠമായി പുതിയ വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ജ്യോതിഷ് പണിക്കർ പ്രസിഡന്റ് ആയും ജോജിഷ് മേപ്പയ്യൂർ ജനറൽ സെക്രട്ടറിയായും റിഷാദ് വലിയകത്തു ട്രഷറർ ആയുമുള്ള 31 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.
മറ്റു ഭാരവാഹികൾ :-ജോണി താമരശ്ശേരി (ചീഫ് കോർഡിനേറ്റർ )സലീം ചിങ്ങപുരം, ശ്രീജിത്ത് കുറിഞ്ഞാലിയോട് (വൈസ് പ്രസിഡന്റ്‌മാർ ), അഷ്‌റഫ് പുതിയപാലം, രാജീവ് തുറയൂർ (ജോയിന്റ് സെക്രട്ടറിമാർ )രമേശ് പയ്യോളി (ജോയിന്റ് ട്രഷറർ )ബിനിൽ,ജാബിർ (മെമ്പർഷിപ്പ് )വികാസ്, സുബീഷ് (എന്റർടൈൻമെന്റ് ) റോഷിത് അത്തോളി(സ്പോർട്സ്) രാജീവ്, മൊയ്‌ദീൻ, ബഷീർ (ചാരിറ്റി) ശ്രീജിത്ത് അരകുളങ്ങര, രാജേഷ് (മീഡിയ ) പ്രഗീഷ് ബാല (സോഷ്യൽ മീഡിയ )അജേഷ് (ഐടി ), മനോജ് വടകര (ഹോസ്പിറ്റൽ കോഡിനേറ്റർ )ആയും തിരഞ്ഞെടുത്തു.
മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ :ജാബിർ തിക്കോടി,ശരത്,നിസ്സാർ,നിഗേഷ് നടുവണ്ണൂർ, സന്തോഷ്, സിദ്ദിഖ് താമരശ്ശേരി, അതുൽ, മണികണ്ഠൻ, രാജൻ കായണ്ണ എന്നിവർ ആണ്. നാട്ടിൽ കൂടി സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കാനായി ജില്ലാ കോഡിനേറ്റർ ആയി അനിൽ മടപ്പള്ളിയെ യോഗം തിരഞ്ഞെടുത്തു.
ബഹ്‌റൈനിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസിസുഹൃത്തുക്കൾ മുഴുവൻ ഈ അസോസിയേഷന് മായി സഹകരിച്ചു പ്രവർത്തിക്കണമെന്നും കഴിഞ്ഞ മൂന്ന് വർഷത്തെ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ബഹ്‌റൈൻ പ്രവാസികൾ നൽകിയ നിസ്സീമമായ പിന്തുണയ്ക്ക് യോഗം നന്ദി രേഖപ്പെടുത്തി.
ddsf