ഹുസൈൻ മുണ്ടക്കോട്ടുകുറുശ്ശിക്കും, കുടുംബത്തിനും കെ.എം.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി
18 വർഷത്തെ ബഹ്‌റൈൻ പ്രവാസം മതിയാക്കി ജോലി ആവശ്യാർഥം സൗദിയിലേക്ക് പോകുന്ന മുൻ പാലക്കാട് ജില്ല കെ.എം.സി.സി പ്രവർത്തകസമിതി അംഗവും സജീവ പ്രവർത്തകനുമായ, ഹുസൈൻ മുണ്ടക്കോട്ടുകുറുശ്ശിക്കും, കുടുംബത്തിനും, കെ.എം.സി.സി ബഹ്‌റൈൻ പാലക്കാട് ജില്ല കമ്മിറ്റി മനാമ സംസ്ഥാന കെ.എം.സി.സി ഓഫിസിൽ വെച്ചു യാത്രയയപ്പ് നൽകി.
സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ ഹുസൈന് ജില്ല കമ്മിറ്റിയുടെ സ്നേഹാദരം നൽകി.സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര, വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ജില്ല കെ.എം.സി.സി പ്രസിഡന്റ് ഇൻമാസ് ബാബു, മുൻ പ്രസിഡന്റ് ശറഫുദ്ദീൻ മാരായമംഗലം,വൈസ് പ്രസിഡന്റ് അൻവർ കുമ്പിടി, പ്രവർത്തക സമിതി അംഗങ്ങൾ ആയ കബീർ നെയ്യൂർ, മുബാറഖ് മലയിൽ, ഹുസൈന്റെ ഭാര്യ ഷംന, മക്കൾ ഇഷാൻ, അശാൽ, അയാഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
dsdf