യാത്രയയപ്പ് നൽകി
ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ പോകുന്ന പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്ത്, മുൻ പ്രസിഡന്റ് അനിൽ കായംകുളം, മുതിർന്ന അംഗവും പ്രോഗ്രാം കോഓഡിനേറ്ററും ആയിരുന്ന പ്രദീപ് നെടുമുടി എന്നിവർക്ക് യാത്രയയപ്പ് നൽകി.
ആലപ്പുഴ പ്രവാസി അസോസിയേഷൻ പുതിയ പ്രസിഡന്റ് ലിജോ പി. ജോൺ കൈനടി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും കലാകായിക വിഭാഗം കോഓഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ, വനിതാവേദി കോഓഡിനേറ്റർ ആതിര പ്രശാന്ത് എന്നിവർ ആശംസകളും നേർന്നു.
zfdf