ഐ.വൈ.സി.സി ബഹ്‌റൈൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു
ഐ.വൈ.സി.സി ബഹ്‌റൈൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു . ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷതവഹിച്ചു. പരിപാടിയിൽ ‘ഭരണഘടന ശിൽപികൾ, ഭരണഘടന പഠനം’ എന്ന വിഷയത്തിൽ കെ.പി.സി.സി അംഗവും, ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ.വി.പി. അബ്ദുൽ റഷീദ് വിഷയാവതരണം നടത്തി.
ഐ.വൈ.സി.സി ബഹ്‌റൈൻ ഐ.ടി ആൻഡ് മീഡിയ വിങ്ങിന്റെ ആഭിമുഖ്യത്തിൽ സൂം ആപ്ലിക്കേഷൻ പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടി നടന്നത്. പരിപാടിക്ക് ഐ.വൈ.സി.സി ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, ഐ.വൈ.സി.സി മുൻ ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ഐ.ടി മീഡിയ കൺവീനർ ജമീൽ കണ്ണൂർ നന്ദിയും പറഞ്ഞു.
sdesfg